X

കണ്ണൂര്‍ പുകയുന്നു; രാഷ്ട്രീയ സംഘര്‍ഷത്തിന് അയവില്ല

അഴിമുഖം പ്രതിനിധി

കണ്ണൂരില്‍ ബിജെപി-സിപിഎം രാഷ്ട്രീയ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് കെ .രഞ്ജിത്തിന്റെ വീടിനു നേരെ ഇന്നു പുലര്‍ച്ചെ ബോംബേറുണ്ടായത് സ്ഥിതി കൂടുതല്‍ വഷളാക്കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുള്ള ഇരു പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടിനുനേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്. ഒമ്പതോളം സ്ഥലങ്ങളില്‍ ബോംബേറുണ്ടായതാണ് പൊലീസ് നല്‍കുന്ന വിവരം.കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷന്‍ പരിധിയായ താളിക്കാവ്, പടന്നപ്പാലം എന്നി സ്ഥലങ്ങളിലും ചക്കരക്കല്‍ , വളപട്ടണം , പള്ളിയാംമൂല എന്നിവടങ്ങളിലും സ്‌ഫോടനം ഉണ്ടായതായാണ് അറിയുന്നത്. ബിജെപി ജില്ല പ്രസിഡന്റിന്റെ വീടിനുനേരെ രണ്ടുതവണയാണ് ബോംബെറിഞ്ഞത്.

അഴീക്കോട് സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ കനത്ത ആക്രമണം ഉണ്ടായിട്ടുണ്ട്. 11 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടമുണ്ട്. അതേസമയം ശ്രീകൃഷ്ണ ജയന്തി പരിപാടികളുടെ ഭാഗമായി നഗരത്തില്‍ അരങ്ങുകളും പോസ്റ്ററുകളും പതിക്കാനിറങ്ങിയവര്‍ക്ക് നേരെയാണ് ആദ്യം ആക്രമണുണ്ടായതെന്ന് ബി.ജെ.പി ആരോപിക്കുന്നു. രാത്രി ബൈക്കിലെത്തിയ രണ്ടുപേര്‍ ശ്രീകൃഷ്ണ ജയന്തി വളണ്ടിയര്‍മാര്‍ക്കു നേരെ ബോംബെറിയുകയായിരുന്നുവെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞു.

തിരുവോണ ദിവസം തൃശ്ശൂൂരില്‍ ബിജെപി പ്രവര്‍ത്തകനായ അഭിലാഷും കാസര്‍കോട് സിപിഐഎം പ്രവര്‍ത്തകന്‍ സി. നാരായണനും കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിളിലായി ഇരു പാര്‍ട്ടികളും തമ്മില്‍ സംഘര്‍ഷങ്ങളും ആക്രമണവും ഉടലടുത്തത്.

This post was last modified on December 27, 2016 3:21 pm