X

എസ്‌സി,എസ്ടി വിഭാഗകാര്‍ക്ക് 50 ശതമാനം സംവരണത്തിന് കര്‍ണാടക സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

വിദ്യാഭ്യാസ-തൊഴില്‍ മേഖലകളില്‍ പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗകാര്‍ക്ക് ജനസംഖ്യയുടെ അനുപാതത്തില്‍ 50 ശതമാനം സംവരണത്തിന് കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. ബെംഗ്ലൂരുവിലെ വാത്മികീ ജയന്തി പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചതാണീ വിവരം. ഇത് സംബന്ധിച്ചുള്ള നടപടികള്‍ നിയമ വിദഗ്ദ്ധരുമായിട്ടുള്ള ചര്‍ച്ചകള്‍ക്ക് ശേഷം ആരംഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്ത് പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗകാര്‍ക്കായി 85,000 കോടിയുടെ പദ്ധതിയാണ് ആലോചിച്ചിരിക്കുന്നത്. നിലവില്‍ ഇവരുടെ ഉന്നമനത്തിനായി 2016-17ല്‍ ജനസംഖ്യയുടെ അനുപാതികമായി 19,542 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.

എല്ലായിടത്തും വികസനങ്ങള്‍ എത്തിയാലെ മെച്ചപ്പെട്ട വിദ്യാഭ്യാസവും, തുല്യ അവകാശവും സമൂഹത്തിലെ എല്ലാവര്‍ക്കും ലഭിക്കുകയുള്ളൂവെന്നും സിദ്ധരാമയ്യ പറഞ്ഞു. വാത്മികീ സമുദായത്തിനായി പല പദ്ധതികളും മുഖ്യമന്ത്രി വാഗ്ദ്ദാനം ചെയ്തിട്ടുണ്ട്.

ബെംഗ്ലൂരുവിന് പുറത്ത് പത്ത് ഏക്കറില്‍ വാത്മികീ സ്റ്റഡി സെന്ററും റിസര്‍ച്ച് സെന്ററും സ്ഥാപിക്കുമെന്നും സിദ്ധരാമയ്യ, ജയന്തി ആഘോഷത്തില്‍ ജനങ്ങളെ അറിയിച്ചു.

 

This post was last modified on December 27, 2016 2:23 pm