X

വിഘടനവാദികളുടെ പ്രതിഷേധ പ്രകടനം: ശ്രീനഗറില്‍ കര്‍ഫ്യൂ

അഴിമുഖം പ്രതിനിധി

വിഘടനവാദികള്‍ പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്തതിനെ തുടര്‍ന്ന് ശ്രീനഗറില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചക്കുള്ള പ്രാര്‍ഥനയ്ക്കുശേഷം വിഘടനവാദികള്‍ നടത്താനിരുന്ന പ്രതിഷേധ പ്രകടനവും മാര്‍ച്ചും തടയാനാണ് പോലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വിഘടനവാദി നേതാക്കള്‍ ജനങ്ങളോട് രാജ്ഭവനിലേക്ക് പ്രതിഷേധ പ്രകടനം നടത്താന്‍ ആഹ്വാനം ചെയ്തിരുന്നു. പ്രതിഷേധ സൂചകമായി തെരുവുകളില്‍ ഇന്ന്  പ്രാര്‍ഥന നടന്നു. കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സിആര്‍പിഎഫ് (സെന്‍ട്രല്‍ റിസേര്‍വ് പോലീസ് ഫോഴ്‌സ്) നഗരത്തില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്.

സുരക്ഷാസേനയും പ്രക്ഷോഭകരും തമ്മില്‍ മൂന്നു മാസത്തില്‍(97ാം ദിവസം) അധികമായി നീളുന്ന സംഘര്‍ഷത്തില്‍ 86 പേര്‍ മരിക്കുകയും 12,000 അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജൂലൈ എട്ടിന് ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതാണ് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.

This post was last modified on December 27, 2016 2:23 pm