X

കാശ്മീരിന്റെ പ്രത്യക പദവി: പിഡിപി-ബിജെപി സഖ്യത്തില്‍ തുടക്കത്തിലേ കല്ലുകടി

അഴിമുഖം പ്രതിനിധി

കാശ്മീരില്‍ പിഡിപി-ബിജെപി സഖ്യം അധികാരത്തില്‍ വന്നതിന് പിറകെ പുത്തരിയില്‍ തന്നെ കല്ലുകടി പോലെ നേതാക്കളുടെ പ്രസ്താവനകളും. കാശ്മീരിന്റെ പ്രത്യേക പദവി പ്രശ്നത്തിലാണ് സഖ്യത്തിലെ അഭിപ്രായ ഭിന്നത മറനീക്കി പുറത്ത് വന്നത്. കശ്മീരിന്റെ പ്രത്യേക പദവി നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉടന്‍ മുഫ്തി മുഹമ്മദ് സെയ്ദ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബിജെപി രംഗത്തെത്തി.

കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യനായിഡുവാണ് വിഷയത്തില്‍ ബിജെപി നിലപാട് വ്യക്തമാക്കിയത്. കാശ്മീരിന് പ്രത്യക പദവി നല്‍കുന്ന ആര്‍ട്ടിക്ക്ള്‍ 370 എടുത്ത് കളയണമെന്ന ബിജെപി നിലപാടില്‍ മാറ്റമില്ലെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. പ്രത്യേക പദവിക്കാര്യത്തില്‍ പിഡിപിയുമായി ഒത്തുതീര്‍പ്പിലെത്തി എന്ന റിപ്പോര്‍ട്ടും അദ്ദേഹം തള്ളിക്കളഞ്ഞു.

കാശ്മീര്‍ വിഷയത്തിലെ വിരുദ്ധനിലപാടുകള്‍ വരും നാളുകളില്‍ പിഡിപി-ബിജെപി സഖ്യത്തില്‍ പൊട്ടിത്തെറിക്ക് വഴിവെച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

 

This post was last modified on December 27, 2016 2:52 pm