അഴിമുഖം പ്രതിനിധി
ആര്‍ എസ് എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ല. തലശേരി സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിയല്ലാത്തതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. ആറ് മാസം മുമ്പും ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശേരി കോടതി തള്ളിയിരുന്നു.
കേസില്‍ ചോദ്യം ചെയ്യുന്നതിന് ജനുവരി നാലിന് ഹാജരാകാന്‍ സിബിഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ജയരാജന്‍ ഹാജരായില്ല. പന്ത്രണ്ടാം തിയതി ഹാജരാകാന്‍ വീണ്ടും സിബിഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജയരാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഈ കേസില്‍ ഒരിക്കല്‍ ജയരാജനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
This post was last modified on December 27, 2016 3:35 pm
Leave a Comment