X

രോഹിത്തിന്റെ മൃതദേഹം പോലീസ് സംസ്കരിച്ചത് രഹസ്യമായി

അഴിമുഖം പ്രതിനിധി

ഹൈദരാബാദ് സര്‍വ്വകലാശാല ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോലീസ് സംസ്കരിച്ചത് രഹസ്യമായി. അംബേര്‍പേട്ടില്‍ വച്ചായിരുന്നു സംസ്കരണം.എന്നാല്‍ ചടങ്ങുകള്‍ തെലങ്കാനയിലെ ഉപ്പാലില്‍ വച്ച് നടക്കും എന്നായിരുന്നു രോഹിത്തിന്റെ സഹപാഠികളെ അറിയിച്ചിരുന്നത്. ഇതുസരിച്ച് വിദ്യാര്‍ഥികള്‍ അവിടേക്ക് പോവുകയും ചെയ്തിരുന്നു. പോലീസുകാരുടെ രീതിയില്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അംബേര്‍പേട്ടിലെ ശ്മശാനത്തില്‍ അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവരുന്നത്. ‘കേന്ദ്ര സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയുടെ മൃതദേഹം പോലീസ് ഇവിടെ കൊണ്ടുവന്നു സംസ്കരിച്ചിട്ടുണ്ടോ എന്നന്വേഷിച്ച വിദ്യാര്‍ത്ഥികളെ ജീവനക്കാര്‍ രോഹിതിനെ ദഹിപ്പിച്ച സ്ഥലം കാട്ടിക്കൊടുക്കുകയായിരുന്നു.  ഇന്നലെ ഉച്ചയോടെ  പോലീസ് ഉദ്യോഗസ്ഥര്‍  മൃതദേഹം ഇവിടെ കൊണ്ടു വന്നു ദഹിപ്പിക്കുകയായിരുന്നു എന്നാണ് ശ്മശാനത്തിലെ ജീവനക്കാര്‍ വിദ്യാര്‍ഥികളോട് വ്യക്തമാക്കിയത്. അവിടെ നിന്ന് ലഭിച്ച രസീതിയിലും പേരല്ലാതെ മറ്റൊരു വിവരവും രേഖപ്പെടുത്തിയിട്ടില്ല. അതേ സമയം വിലാസം എഴുതെണ്ടയിടത്ത് ഉപ്പാല്‍ എന്ന് മാത്രമാണ് ചേര്‍ത്തിരിക്കുന്നത്. പോലീസിന്‍റെ ഈ നടപടി സംശയാസ്പദമാണെന്ന് വിദ്യാര്‍ഥികള്‍ വ്യക്തമാക്കുന്നു. ഇതിനെതിരെ പ്രതിഷേധിക്കുമെന്നും അവര്‍ പറഞ്ഞു.

This post was last modified on December 27, 2016 3:35 pm

Related Post
Leave a Comment