X

ജസ്റ്റീസ് കട്ജുവിനെ സന്ദര്‍ശിച്ചത് സൗമ്യ വധക്കേസുമായി ബന്ധപ്പെട്ടല്ല: എഡിജിപി ബി സന്ധ്യ

അഴിമുഖം പ്രതിനിധി

മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് മാര്‍ക്കണ്ഡേയ കട്ജുവിനെ സന്ദര്‍ശിച്ചത് സൗമ്യ വധക്കേസുമായി ബന്ധപ്പെട്ടല്ലെന്ന് എഡിജിപി ബി സന്ധ്യ. താന്‍ കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത് സൗമ്യ വധക്കേസ് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായിരുന്നില്ലെന്ന് സന്ധ്യ വിശദീകരിച്ചു. എഡിജിപിയും കട്ജുവും കൂടികാഴ്ച നടത്തിയത് വിവാദമായതിനെ തുടര്‍ന്നാണ് സന്ധ്യ വിശദീകരണവുമായി എത്തിയത്.

കഴിഞ്ഞയാഴ്ചയായിരുന്നു സന്ധ്യയും ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ച വിചാരണ കോടതി ജഡ്ജിയും കട്ജുവുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനെ തുടര്‍ന്ന് കൂടികാഴ്ച സൗമ്യ വധക്കേസുമായി ബന്ധപ്പെട്ടാണെന്ന് ആരോപിച്ച് പലരും രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.

അതെസമയം സൗമ്യ വധക്കേസില്‍ ഹാജരാകുമെന്ന് കട്ജു അറിയിച്ചിട്ടുണ്ട്. നവംബര്‍ 11-ന് രണ്ട് മണിക്ക് കോടതിയില്‍ എത്തുമെന്നാണ് കട്ജു അറിയിച്ചിരിക്കുന്നത്. സൗമ്യ വധക്കേസില്‍ കട്ജു നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതിയായിരുന്നു നോട്ടീസ് അയച്ചത്.

 

This post was last modified on December 27, 2016 2:20 pm