X

നൂറ്റാണ്ടിൽ ഇങ്ങനെ ഒരു മനുഷ്യൻ ഇനി ഇല്ല; മുകേഷ് കാവാലത്തെ ഓര്‍മ്മിക്കുന്നു

മുകേഷ്

ഭഗവദ്ദ്ജ്ജുകം ആണ് ഞാൻ കാണുന്ന കാവാലത്തിന്റെ ആദ്യ നാടകം . റിയലിസ്റ്റിക് ആയ നാടകവും കാവാലം നയിക്കുന്ന ഭാവാത്മകമായ നാടകവും തമ്മിൽ ചെറിയ ഉരസൽ നടക്കുന്ന സമയമായിരുന്നു . ഭഗവവദ്ദ്ജ്ജുകം മനസിലാകില്ല എന്നായിരുന്നു ആദ്യം പ്രചരിപ്പിച്ചിരുന്നത്. ദുരൂഹത നിറഞ്ഞ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള നാടകം ആണെന്നാണ് കേട്ടിരുന്നത്. പക്ഷെ കണ്ടുകഴിഞ്ഞപ്പോൾ നാടകം നല്ല ഇഷ്ടമായി. കൊല്ലത്തു വച്ചു നടന്ന കാവാലം നാടകത്തിൽ ഭാരത് ഗോപിയും നെടുമുടി വേണുവുമായിരുന്നു വേഷമിട്ടത്. വളരെ ഗംഭീരമായ നാടകാസ്വാദനമാണ് ജനങ്ങളുടെ മുന്നിൽ കാവാലം അവതരിപ്പിച്ചത് . പിന്നീട് കാവാലത്തിന്റെ വേദികൾ തേടിപ്പിടിച്ചു പോയി കാണുമായിരുന്നു.

മോഹൻലാലുമൊത്ത് ഛയാമുഖി  അവതരിപ്പിച്ചിരുന്ന സമയത്തു എങ്ങനെ ആണ് കീചകൻ എന്ന റോൾ അവതരിപ്പിക്കേണ്ടത്, ഏതു സ്റ്റൈൽ ആണ് എടുക്കേണ്ടത് എന്നൊക്കെ സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ പോയി ഇതെല്ലാം ചോദിച്ചു മനസ്സിലാക്കുകയായിരുന്നു. സംഭാഷണത്തിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു.

പിന്നീട് എന്റെ ഭാര്യ മേതിൽ ദേവികയുമൊത്തു `നാഗ` എന്ന നാടകം അദ്ദേഹത്തിനെ കാണാൻ വേണ്ടി ക്ഷണിച്ചു. വന്ന് കണ്ട ശേഷം നടനത്തിന്റെ നല്ലതുമാത്രമല്ല ഇനി ഏതു തരത്തിലാണ് മുന്നോട്ടു പോകേണ്ടത് എന്നും പറഞ്ഞു തന്നു. തീരാ നഷ്ടം ആണ് മലയാളത്തിന് സംഭവിച്ചിരിക്കുന്നത് . നാരായണ പണിക്കർക്കു പകരം വയ്ക്കാൻ ഒരാൾ വരണം എങ്കിൽ നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും.

This post was last modified on December 27, 2016 4:16 pm