X

ബാര്‍ കോഴ; മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം തുടങ്ങി

അഴിമുഖം പ്രതിനിധി

എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ബാര്‍ ഉടമകളില്‍  നിന്ന് കോഴ വാങ്ങി ലൈസന്‍സ് ഫീസ് കുറച്ചു കൊടുത്തുവെന്ന ആരോപണമാണ് വിജിലന്‍സ് ഡിവൈഎസ്പി എം എന്‍ രമേശിന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു കൊണ്ടാണ് അന്വേഷണം ആരംഭിച്ചത്. നികുതി വകുപ്പ് സെക്രട്ടറി, ജോയിന്റ് കമ്മീഷണര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയത്. 

അതേസമയം ബാറുടമകളെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ അനുവദിക്കണമെന്ന വിജിലന്‍സിന്റെ അപേക്ഷയില്‍ ഉടമകള്‍ക്ക് ഹൈക്കോടതി ഈ മാസം 16 വരെ സമയം അനുവദിച്ചു.

This post was last modified on December 27, 2016 2:57 pm