X

14ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു

അഴിമുഖം പ്രതിനിധി 

14ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചു. അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു കൊണ്ടിരിക്കുകയാണ്. ആദ്യം സത്യപ്രതിജ്ഞ ചെയ്തത് വടകരയില്‍ നിന്നുള്ള പി അബ്ദുള്‍ ഹമീദ് മാസ്റര്‍ ആണ്. പ്രൊ ടൈം സ്പീക്കര്‍ എസ് ശര്‍മ്മയുടെ മുമ്പാകെയാണ് ചടങ്ങ് നടക്കുന്നത്. മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് കന്നഡയില്‍ സത്യപ്രതിജ്ഞ ചെയ്തതും പിസി ജോര്‍ജ്ജ് സഗൌരവം ദൈവനാമത്തില്‍ എന്ന് സത്യപ്രതിജ്ഞാ വാചകം ചൊല്ലിയതും വ്യത്യസ്തമായി. വിഎസ് അച്ചുതാന്ദന്‍, കെ ബാബു, വിടി ബല്‍റാം മുന്‍ മന്ത്രിമാരായ അബ്ദു റബ്ബ്, അടൂര്‍ പ്രകാശ്, അനൂപ്‌ ജേക്കബ് പുതുമുഖങ്ങളായ സികെ ആശ മുഹമ്മദ്‌ മുഹ്സിന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. മുഹമ്മദ്‌  മുഹ്സിന്‍ ആണ് സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.

 

This post was last modified on December 27, 2016 4:13 pm