X

എഴുത്തുകാരൻ അശോകൻ ചരുവിലിനെ ‘എമ്പോക്കി’ എന്നു വിളിച്ച് വിടി ബൽറാം; അസഭ്യ പരാമർശം വിവാദമാകുന്നു

അതെസമയം അശോകൻ‌ ചരുവിൽ നുണ പറയുകയാണെന്ന് ആരോപിച്ച് വിടി ബൽറാം പോസ്റ്റിട്ടു.

ഫേസ്ബുക്കിലെ ഒരു സംവാദത്തിനിടയ്ക്ക് എഴുത്തുകാരൻ അശോകൻ ചരുവിലിനെ ‘എമ്പോക്കി’ എന്നു വിളിച്ച് വിടി ബൽറാം എംഎൽഎ. കേരളത്തിന്റെ പുനർനിർമാണത്തിനായി മലയാളികൾ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചതിനെ എതിർത്ത് വിടി ബൽറാം ഫേസ്ബുക്കിലിട്ട പോസ്റ്റിൽ സംവാദം നടക്കവെയാണ് വിടി ബൽറാം കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ എഴുത്തുകാരനെ അസഭ്യം പറഞ്ഞത്. അശോകൻ ചെരുവിലിന്റെ കമന്റ് ബോക്സിൽ ചെന്നായിരുന്നു വിടി ബൽറാമിന്റെ അസഭ്യ പരാമർശം.

കോൺഗ്രസ്സ് നേതാക്കളിൽ നിന്നും മാന്യമായ പെരുമാറ്റം മാത്രമേ തനിക്ക് ഇന്നുവരെയുണ്ടായിട്ടുള്ളൂ എന്നും ആ പരിചയത്തിന്റെ പുറത്താണ് സംവാദത്തിനു ചെന്നതെന്നും അശോകൻ ചെരുവിൽ പറഞ്ഞു. വിടി ബൽറാം എന്ന പൊതുപ്രവര്‍ത്തകന്റെ പതനത്തിൽ താൻ അതിയായി ഖേദിക്കുന്നതായും അശോകൻ ചെരുവിൽ വ്യക്തമാക്കി.

വിടി ബൽറാമിനെ ‘നീ’ എന്ന് വിശേഷിപ്പിച്ച് തൃത്താലയിലെ ഒരു വോട്ടർ ഇട്ട കമന്റ് താൻ ലൈക്ക് ചെയ്തതാണ് വിടി ബൽറാമിനെ പ്രകോപിപ്പിച്ചതെന്ന് അശോകൻ ചരുവിൽ പറഞ്ഞു.

അതെസമയം അശോകൻ‌ ചരുവിൽ നുണ പറയുകയാണെന്ന് ആരോപിച്ച് വിടി ബൽറാം പോസ്റ്റിട്ടു. പുന്നാര മോനേ, എമ്പോക്കീ എന്നൊക്കെ തന്നെ വിശേഷിപ്പിച്ചുള്ള ഒരാളുടെ കമന്റ് ലൈക്ക് ചെയ്തതു കൊണ്ടാണ് അശോകൻ ചരുവിലിനെ ‘എമ്പോക്കീ’ എന്നു വിളിച്ചതെന്ന് എംഎൽഎ വിശദീകരിച്ചു. കേരളത്തിന്റെ പുനർനിർമാണം സംബന്ധിച്ച നിർണായകമായ നിയമസഭാ സമ്മേളനം നടക്കാനിരിക്കുന്നതിന്റെ തൊട്ടു തലേന്നാണ് ഇതെല്ലാം നടന്നത്.

This post was last modified on August 30, 2018 11:32 am