X

നിയമസഭാ ബജറ്റ് സമ്മേളനം 6 മുതല്‍; ബാര്‍ കോഴ പ്രശ്‌നത്തില്‍ സഭ പ്രക്ഷുബ്ദമാകും

അഴിമുഖം പ്രതിനിധി

സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഈ മാസം 6ന് തുടക്കമാകും. 6ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനത്തിന് തുടക്കമാകുക. ബാര്‍ കോഴ പ്രശ്‌നത്തില്‍ ധനമന്ത്രി കെഎം മാണിയെ ബജറ്റവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാടിന്റെ പശ്ചാത്തലത്തില്‍ സഭ പ്രക്ഷുബ്ദമാകാനാണ് സാധ്യത. മാണി ബജറ്റവതരിപ്പിക്കാന്‍ വന്നാല്‍ സ്ഥിതി വഷളാകുമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ഇന്നലെയും വ്യക്തമാക്കിയിരുന്നു. മാണിക്കെതിരെയുള്ള സമരമാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി അടുത്തുതന്നെ യോഗം ചേരുന്നുണ്ട്.

മാണിക്കെതിരെയുള്ള പ്രതിപക്ഷനിലപാടിന്റെ അടിസ്ഥാനത്തില്‍ നിയമസഭാസമ്മേളനത്തിന് മുന്നോടിയായി ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും. വൈകീട്ട് മൂന്ന് മണിക്ക് സ്പീക്കറുടെ ഓഫീസില്‍ നടക്കുന്ന യോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ പാര്‍ലമെന്ററിപാര്‍ട്ടി നേതാക്കളാണ് പങ്കെടുക്കുന്നത്. സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്റെ അദ്ധ്യക്ഷതയിലാണ് യോഗം.

This post was last modified on December 27, 2016 2:52 pm