X

ഉദുമ; ഒരു രാഷ്ട്രീയ പലായനത്തിന്റെ അന്ത്യം

മലബാറില്‍ ഒരു പക്ഷേ ഏറ്റവും ശ്രദ്ധേയമായ മത്സരം നടന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കാസര്‍ഗോഡ് ജില്ലയിലെ ഉദുമ. സിപി എം തങ്ങളുടെ സിറ്റിംഗ് എം എല്‍ എ ആയ കെ കുഞ്ഞിരാമനെ മാറ്റാന്‍ ആലോചിക്കുമ്പോഴാണ് കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ തികച്ചും ഏകപക്ഷീയമായി തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കെ പി സി സിയോട് പോലും ആലോചിക്കാതെ പി കെ രാഗേഷ് എന്ന വിമതനെ പേടിച്ചുള്ള ഓട്ടമായിരുന്നു അത്. തുടക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും കമ്യൂണിസ്റ്റ് കോട്ടയില്‍ കോണ്‍ഗ്രസ്സ് കൊടി പാറിക്കാന്‍ കോണ്‍ഗ്രസ്സിലെ ഈ കരുത്തന് സാധിക്കും എന്നു ഉദുമയിലെ കോണ്‍ഗ്രസ്സുകാര്‍ പ്രതീക്ഷിച്ചു. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ അത് സാധ്യമാകും എന്നു വരെ തോന്നിച്ചിരുന്നു. എന്നാല്‍ സുധാകരന്റെ രാഷ്ട്രീയ പലായനം ദുരന്തമായി അവസാനിക്കുകയാണ് ചെയ്തത്. കെ കുഞ്ഞിരാമന്‍ 3832 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അവിടെ വിജയിച്ചപ്പോള്‍ ബി ജെ പിയുടെ കെ ശ്രീകാന്ത് 21231 വോട്ട് നേടി. 

This post was last modified on December 27, 2016 4:08 pm

Related Post
Leave a Comment