X

#പോ_മോനേ_കാന്തപുരം, മണ്ണാര്‍ക്കാട്ടുകാര്‍ പറഞ്ഞു

അഴിമുഖം പ്രതിനിധി

കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ തിട്ടൂരമിറക്കിയിട്ടും മണ്ണാര്‍ക്കാട് മുസ്ലിംലീഗിന്റെ ഷംസുദീന് രണ്ടാം ജയം. അവിടെ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ഷംസുദീനെ പ്രതിസ്ഥാനത്തു നിര്‍ത്തി ലീഗിന് വോട്ടു ചെയ്യരുതെന്ന് കാന്തപുരം പൊതു പ്രസ്താവന ഇറക്കിയിരുന്നു. ലീഗിന് സ്വാധീനിക്കാവുന്ന മറ്റു വിഭാഗങ്ങളെ പരമാവധി കൂടെ നിര്‍ത്താന്‍ കാന്തപുരത്തിന്റെ പ്രസ്താവന ചൂണ്ടിക്കാണിച്ച് ഷംസുദീന് കഴിഞ്ഞു. അട്ടപാടിയിലെ ഇടത് മുന്തൂക്കവും ഷംസുദീന്റെ വിജയത്തിന് തടയിടാനായില്ല.

ഷംസുദീന് 73,163 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഐ സ്ഥാനാര്‍ത്ഥിയായ കെപി സുരേഷ് രാജിന് 60,838 വോട്ടുകള്‍ ലഭിച്ചു. വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിന് 10,170 വോട്ടുകള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 12,325 ആണ് ഷംസുദീന്റെ ഭൂരിപക്ഷം. 

This post was last modified on December 27, 2016 4:08 pm