അഴിമുഖം പ്രതിനിധി
കേരളത്തില്‍ അകൗണ്ട് തുറക്കണമെന്ന ബിജെപിയുടെ സ്വപ്നം തലസ്ഥാനം സാക്ഷാത്കരിക്കുമെന്ന സുചനകള്‍ നല്കി നേമത്ത് ഒ രാജഗോപാല്‍ മുന്നില്‍. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുന്ന രാജഗോപാല്‍ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ എല്‍ഡിഎഫിന്റെ വി ശിവന്‍കുട്ടിയെക്കാള്‍ ഏഴായിരത്തിലേറെ വോട്ടുകളുടെ ലീഡ് നിലനിര്‍ത്തുകയാണ് രാജഗോപാല്‍. ഇനി പകുതിയോളം ബൂത്തുകളില്‍ വോട്ടെണ്ണല്‍ ബാക്കി നില്‍ക്കുകയാണെങ്കിലും നിലവിലെ ലീഡ് നിലയനുസരിച്ച് രാജഗോപാല്‍ ലീഡ് നിലനിര്‍ത്താനാണ് സാധ്യത.
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മത്സരിക്കുന്ന വട്ടിയൂര്‍ക്കാവില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ചാഞ്ചാടുകയാണ്. ഇപ്പോള്‍ കെ മുരളീധരനും കുമ്മനും തമ്മിലാണ് മത്സരമെങ്കിലും കുമ്മനം മുന്നിലോട്ട് കയറിവരാനുള്ള സാധ്യത വിരളമാണ്. ഇവിടെ എല്‍ഡിഎഫിനെ മൂന്നാംസ്ഥാനത്തേക്ക് രണ്ടാംസ്ഥാനത്ത് എത്തി എന്ന നേട്ടമായിരിക്കും ബിജെപി അവകാശപ്പെടുന്നത്. ബിജെപി പ്രതീക്ഷിച്ച മറ്റൊരു സീറ്റായ കഴക്കൂട്ടത്ത് വി മുരളീധരനും രണ്ടാം സ്ഥാനത്തേക്ക് കടന്നുവന്നാണ് തങ്ങളുടെ പ്രാധാന്യം നിലനിര്‍ത്തുന്നത്.
This post was last modified on December 27, 2016 4:08 pm