അഴിമുഖം പ്രതിനിധി
ലീഡ് നില മാറിയും മറിഞ്ഞുകൊണ്ടിരിക്കുന്ന അത്യന്തം ഉദ്യോഗജനകമായ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലം പ്രവചിച്ചതുപോലെ കേരളത്തില്‍ ഇടതുതരംഗം. അവസാന ഫലമറിയാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വന്‍ഭൂരിപക്ഷത്തില്‍ ഇടതു മുന്നണി അധികാരത്തില്‍ വരുമെന്നു തന്നെയാണ് സൂചന. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഇത്തവണയെങ്കിലും അകൗണ്ട് തുറക്കുമോയെന്നറിയാന്‍ ഏതാനും മണിക്കൂറുകള്‍ കൂടി കാത്തിരിക്കേണ്ടതുണ്ട്.
നേമത്ത് ഓ രാജഗോപാല്‍ തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ ഇടയ്ക്കിടയിക്ക് രണ്ടാം സ്ഥാനത്തേക്ക് എത്തും. അതേസമയം മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും കാസര്‍ഗോഡ് ബിജെപിയുടെ രവിശ് തന്ത്രിയും പാലക്കാട് ശോഭ സുരേന്ദേരനും എന്‍ഡിഎയ്ക്ക് ഇടയ്ക്കിടെ പ്രതീക്ഷ നല്‍കുന്നുണ്ട്. യുഡിഎഫ് ഒരു കനത്ത പരാജയത്തിലേക്ക് നീങ്ങുന്നുവെന്നാണ് സൂചന.
This post was last modified on December 27, 2016 4:08 pm
Leave a Comment