X

മോദിയുടെ ബഡായി ജനം വിശ്വസിക്കില്ലെന്ന് വിഎസ്‌

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്ന ബഡായി ജനങ്ങള്‍ വിശ്വസിക്കില്ലെന്നും മണ്ടത്തരങ്ങള്‍ നിരന്തരം പറയുന്നയാളായിട്ടാണ് കേരളം മോദിയെ കാണുന്നതെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി മോദി പറയുന്ന ബഡായി ജനങ്ങള്‍ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നേമത്ത് എല്‍ഡിഎഫും ബിജെപിയും തമ്മിലാണ് പ്രധാനമത്സരമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍ പറഞ്ഞു. മികച്ച ഭൂരിപക്ഷത്തോടെ താന്‍ വിജയിക്കുമെന്ന് രാജഗോപാല്‍ അവകാശപ്പെട്ടു.

സംസ്ഥാനത്ത് യുഡിഎഫിന്റെ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും എന്‍ഡിഎ അക്കൗണ്ട് തുറക്കില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലവില്‍ യുഡിഎഫിനുള്ളതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും ബിജെപിയുടെ വിഭാഗീയതയ്ക്ക് എതിരെയുമാകും ജനം വിധിയെഴുതുകയെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് തിരിച്ചറിഞ്ഞ സിപിഐഎം അക്രമം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ത്ഥിയായ കെ കെ രമ ശാരീരികമായി ഉപദ്രവിച്ചത് സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു.

This post was last modified on December 27, 2016 4:08 pm