X

മഞ്ജു വാര്യര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം, പൊലീസുകാരന് സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

സിനിമാ താരം മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴീല്‍ അപകീര്‍ത്തികരമായ കമന്റിട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. കൊച്ചിയിലെ ആംഡ് റിസര്‍വ് ക്യാമ്പിലെ പൊലീസ് ട്രെയിനിയായ കെ എം രഞ്ജു മോനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഫേസ്ബുക്കില്‍ മഞ്ജുവും സുരാജ് വെഞ്ഞാറമൂടും ഒരുമിച്ചുള്ള ഫോട്ടോയ്ക്കു കീഴിലാണ് ഇയാള്‍ അപകീര്‍ത്തികരമായ കമന്റ് ഇട്ടത്. ഇയാളുടെ പ്രൊഫൈല്‍ പരിശോധിച്ചതിനെ തുടര്‍ന്ന് പൊലീസുകാരനാണെന്ന് കണ്ട് മഞ്ജു തെളിവടക്കം ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. കേസ് അന്വേഷിച്ച കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം പി ദിനേശ് ഇന്നലെ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

മഞ്ജുവിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നേരത്തെ മഞ്ജു പരാതി നല്‍കിയിട്ടുണ്ട്.

This post was last modified on December 27, 2016 3:31 pm