X

മദ്യനിരോധനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍; സമ്പൂര്‍ണ നിരോധനം ലക്ഷ്യമല്ല

അഴിമുഖം പ്രതിനിധി

സമ്പൂര്‍ണ മദ്യനിരോധനത്തില്‍ മലക്കം മറിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. സമ്പൂര്‍ണ മദ്യനിരോധനം, ഉദാരമദ്യനയം എന്നിവ സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് സംസ്ഥാനം ഹൈക്കോടതിയില്‍ വ്യക്തമാക്കി. മദ്യ ഉപഭോഗത്തിനു നിയന്ത്രണമേര്‍പ്പെടുത്തുകയാണു ലക്ഷ്യം. സംസ്ഥാനത്തു മദ്യ ഉപഭോഗം കൂടി വരുന്നതായുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാനത്തു സമ്പൂര്‍ണ മദ്യനിരോധനമാണു ലക്ഷ്യമെന്നും പത്തു വര്‍ഷം കൊണ്ട് ഇതു നടപ്പിലാക്കുമെന്നും സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ പൂട്ടിയത് ഏറെ രാഷ്ട്രിയ വിവാദങ്ങള്‍ക്കിടയാക്കി. നിരവധി ബിവറേജസ് ഔട്ട്‌ലെറ്റുകളും ഇതെതുടര്‍ന്ന് പൂട്ടിയിരുന്നു. ധനമന്ത്രി കെഎം മാണിയടക്കം നിരവധി മന്ത്രിമാര്‍ ഇതുമൂലം ആരോപണം നേരിടുകയും ചെയ്യുന്നു. സര്‍ക്കാര്‍ തന്നെ വെട്ടിലായ അവസ്ഥയിലാണിപ്പോള്‍.

എന്നാല്‍ മുന്‍ തീരുമാനങ്ങളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ കോടതിയില്‍ നിലപാട് അറിയിച്ചിട്ടുള്ളത്.

This post was last modified on December 27, 2016 2:54 pm