X

സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

സംസ്ഥാനത്തെ ടെലിവിഷന്‍ ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം. സീരിയലുകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി സെന്‍സര്‍ ബോര്‍ഡ് മാതൃകയില്‍ പുതിയ സംവിധാനം രൂപീകരിക്കണം എന്നും സീരിയലുകളുടെ സെന്‍സറിംഗ് അനുവദിക്കണം എന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിനു കത്തു നല്‍കിയിരിക്കുകയാണ്. സീരിയലുകളുടെ ഉള്ളടക്കത്തെ നിയന്ത്രിക്കാന്‍ നിലവില്‍ സര്‍ക്കാരിനു അധികാരമില്ലാത്തതിനാല്‍ ആണ് സെന്‍സര്‍ബോര്‍ഡ് പോലെയുള്ള ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി സംസ്ഥാനം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുന്നത്.

ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍ പാഷ അടക്കം പലരും സീരിയലുകളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ സെന്‍സര്‍ ചെയ്യണമെന്നും സീരിയലുകളിലെ പ്രമേയങ്ങള്‍ വളരെ അപകടം നിറഞ്ഞതാണെന്നും പഴയ പൈങ്കിളി സാഹിത്യത്തിന്റെ ഒന്നുകൂടി കടന്ന രൂപമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിരുന്നു

 

This post was last modified on December 27, 2016 4:16 pm