X

വിവരാവകാശ കമ്മീഷന്‍ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു

അഴിമുഖം പ്രതിനിധി

മുഖ്യവിവരാവകാശ കമ്മീഷണറായി വിജിലന്‍സ് മുന്‍ ഡയറക്ടര്‍ വിന്‍സണ്‍ എം പോളിനെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തു. കമ്മീഷണര്‍മാരായി മറ്റ് അഞ്ചുപേരെ നിയമിച്ചതും കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. നിയമനത്തിന് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് തിരുവനന്തപുരം സ്വദേശി സോമശേഖരന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് നിയമനങ്ങള്‍ സ്റ്റേ ചെയ്തത്.

കേസ് തീര്‍പ്പാകുന്നതുവരേയാണ് നിയമനം സ്റ്റേ ചെയ്തിരിക്കുന്നത്. എന്നാല്‍ ശുപാര്‍ശ നല്‍കുകയാണ് ചെയ്തതെന്നും നിയമനം നടത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ വിയോജനക്കുറിപ്പോടെയാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടങ്ങിയ കമ്മിറ്റി കഴിഞ്ഞമാസം 25-ന് മുന്‍ ഡിജിപി വിന്‍സണ്‍ എം പോളിനെ നിയമിക്കാന്‍ തീരുമാനിച്ചത്. അടുത്തമാസം സിബി മാത്യൂസ് വിരമിക്കുന്ന ഒഴിവിലാണ് വിന്‍സണ്‍ എം പോളിനെ നിയമിച്ചത്. എബി കുര്യാക്കോസ്, അബ്ദുള്‍ സലാം, ജോയ് സി ചിറയില്‍, പി ആര്‍ ദേവദാസ്, അങ്കത്തില്‍ ജയകുമാര്‍ എന്നിവരെയാണ് കമ്മീഷന്‍ അംഗങ്ങളായി നിയമിച്ചത്.

This post was last modified on December 27, 2016 3:49 pm