X

ജസ്ന മലപ്പുറത്ത് കൂട്ടുകാരികൾക്കൊപ്പം എത്തി? പൊലീസ് അന്വേഷിക്കുന്നു

പാർക്കിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിന്റെ അടുത്ത നീക്കം.

കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി മുക്കൂട്ടുതറ കൊല്ലമുള സന്തോഷ് കവലയിൽ കുന്നത്തു വീട്ടിൽ ജെസ്ന മരിയ ജയിംസിനെ മലപ്പുറം കോട്ടക്കുന്ന് ടൂറിസം പാർക്കിൽ വെച്ച് കണ്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ജസ്നയെന്ന് തോന്നിക്കുന്ന ഒരു പെൺ‌കുട്ടി മറ്റൊരു പെൺകുട്ടിക്കൊപ്പമാണ് പാർക്കിലെത്തിയത്. മെയ് 3നായിരുന്നു ഇതെന്ന് പാർക്കിലെ ജീവനക്കാർ പൊലീസിനെ അറിയിച്ചു.

സ്ഥലത്ത് രഹസ്യപ്പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

ദീർഘയാത്രയ്ക്കു ശേഷം എത്തിയതാണ് ഇരുവരുമെന്ന് തോന്നിച്ചതായി ജീവനക്കാർ പൊലീസിനോടു പറഞ്ഞു. വലിയ ബാഗുകളുമായാണ് ഇരുവരും എത്തിയത്.

അന്ന് പരിപാടിക്കെത്തിയ സാമൂഹ്യപ്രവർത്തകനും ഇതേ സംശയം ഉന്നയിച്ചിട്ടുണ്ട്. കുർത്തയും ഷാളും ജീൻസുമായിരുന്നു വേഷം. മറ്റ് മൂന്നുപേരുമായി ഇരുവരും ദീർഘനേരം സംസാരിക്കുന്നത് കണ്ടെന്നും ഇവർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. രാവിലെ 11 മുതൽ രാത്രി എട്ടു വരെ ഇരുവരും പാർക്കിൽത്തന്നെയുണ്ടായിരുന്നു.

പാർക്കിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനാണ് പൊലീസിന്റെ അടുത്ത നീക്കം.

അതെസമയം, ജെസ്നയെ ആരെങ്കിലും മാറ്റി നിറുത്തിയതോ അല്ലെങ്കിൽ സ്വയം മാറി നിൽക്കുന്നതോ ആകാമെന്ന് ചൂണ്ടിക്കാട്ടി ജെസ്നയുടെ പിതാവ് രംഗത്തുണ്ട്. ആ വാർത്ത താഴെ:

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 22, 2018 10:55 am

Related Post
Leave a Comment