X

മെസ്സിയെ ന്യായീകരിച്ച് സാംപോളി; ഉത്തരവാദിത്വം തനിക്ക്, ആരാധകരോട് മാപ്പ്

സൂപ്പര്‍ താരം താരം മെസ്സിക്ക് നിരവധി പരിമിതികളുണ്ട്. ടീമിന്റെ പ്രകടനം പലപ്പോഴും അദ്ദേഹത്തിന് ഭാരമാവുകയാണ് ചെയ്തത്.

ക്രൊയേഷ്യയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കേറ്റ പരാജയത്തില്‍ ആരാധകരോട് മാപ്പുപറഞ്ഞ് അര്‍ജന്റീനിയന്‍ പരിശീകന്‍ യോര്‍ഗെ സാംപോളി. ഈ വലിയ തോല്‍വിക്കുത്തരവാദി താന്‍ തന്നെയാണെന്നായിരുന്നു സാപോളിയുടെ പ്രതികരണം.

ക്രൊയേഷ്യയെ നേരിടാന്‍ മത്സരത്തില്‍ താന്‍ മെച്ചപ്പെട്ട പദ്ധതി രൂപീകരിക്കണമായിരുന്നു. മറ്റൊരുരീതിയിലാണ് കളിയെ സമീപിച്ചിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ മെച്ചമായേനെ. ഗോള്‍ കീപ്പര്‍ വില്ലി കാബെല്ലറോയുടെ മേല്‍ തോല്‍വിയുടെ ഭാരം കയറ്റി വെയ്ക്കുന്നത് ശരിയായ നടപടിയല്ല. ടീമിന്റെ മോശം പ്രകടനത്തില്‍ ലയണല്‍ മെസ്സിയെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

സൂപ്പര്‍ താരം  മെസ്സിക്ക് നിരവധി പരിമിതികളുണ്ട്. ടീമിന്റെ പ്രകടനം പലപ്പോഴും അദ്ദേഹത്തിന് ഭാരമാവുകയാണ് ചെയ്തത്. മെസ്സിക്ക് മികച്ച സപ്പോര്‍ട്ട് നല്‍കാന്‍ ടീമിനാവുന്നില്ല. ഒരു പരിശീലകനെന്ന നിലയില്‍ ഞാനിത് തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യേണ്ടതായിരുന്നു. ഇന്നലത്തെ തോല്‍വില്‍ ലജ്ജയില്ലെന്നും, കടുത്ത വേദനയാണ് അനുഭവപ്പെടുന്നതെന്നും സാംപോളി പറഞ്ഞു. ക്രൊയേഷ്യയോടേറ്റ പരാജയത്തെ തുടര്‍ന്ന് പ്രീക്വാര്‍ട്ടര്‍ സാധ്യതകള്‍ തുലാസില്‍ നില്‍ക്കവെയാണ് സാംപോളിയുടെ പ്രതികരണം.

അല്ല ചങ്ങായ്മാരേ, ഇനി ജയിച്ച് രണ്ടാം റൗണ്ടിലെത്തിയിട്ട് എന്താക്കാനാണ്? ഫ്രാന്‍സ്‌ കാണും അവിടെ!

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on June 22, 2018 10:08 am