ഇന്നലെ വൈകീട്ട് മാസപ്പിറവി കണ്ടതായി ഖാളിമാരായ പാണക്കാട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവർ അറിയിച്ചു. കേരളത്തിൽ ഇന്ന് മുതല്‍ റംസാൻ വ്രതം ആരംഭിക്കും.
വിശ്വാസികൾ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച്, പുണ്യമാക്കപ്പെട്ട രാവുകളെ ദൈവിക സ്മരണയിൽ സമ്പന്നമാക്കി കഴിയേണ്ടുന്ന ഭക്തിനിർഭരമായ ഒരു മാസത്തിനാണ് നാളെ തുടക്കമാകുന്നത്.
ഇസ്ലാമികവിശ്വാസപ്രകാരം ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ് ലൈലത്തുൽ ഖദ്‌ർ. റംസാൻ മാസത്തിലാണീ പുണ്യരാവ്. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു.
This post was last modified on May 6, 2019 6:12 am
Leave a Comment