X

കണ്ണൂർ കോർപ്പറേഷൻ: പികെ രാഗേഷിനെതിരായ എൽഡിഎഫ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

ബുധനാഴ്ച നടക്കാനിരിക്കുന്ന മേയർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിനേറ്റ ഈ പരാജയം കനത്തതാണ്.

കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പികെ രാഗേഷിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യുഡിഎഫ് അംഗങ്ങൾ ചർ‌ച്ചയും വോട്ടെടുപ്പും ബഹിഷ്കരിച്ചതോടെയാണ് പ്രമേയം പരാജയപ്പെട്ടത്.

55 അംഗങ്ങളുള്ള കൗൺസിലിൽ പ്രമേയം പാസ്സാക്കാൻ 28 പേരുടെ പിന്തുണ വേണം. എൽഡിഎഫിന്റെ 26 അംഗങ്ങൾ മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത്. പ്രമേയ ചർച്ച ബഹിശ്കരിച്ച യുഡിഎഫ് അംഗങ്ങൾ ലീഗ് ഓഫീസിൽ യോഗം ചേർന്നു.

നേരത്തെ എൽഡിഎഫ് മേയർക്കെതിരായ യുഡിഎഫിന്റെ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി മേയറായ പികെ രാഗേഷ് കൂറു മാറിയതോടെ വിജയിച്ചിരുന്നു. ബുധനാഴ്ച നടക്കാനിരിക്കുന്ന മേയർ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫിനേറ്റ ഈ പരാജയം കനത്തതാണ്. സുമാ ബാലകൃഷ്ണനാണ് യുഡിഎഫ് മേയർ‌ സ്ഥാനാർത്ഥി.