X

ശബരിമല: രാഹുൽ ഗാന്ധി നിലപാട് മാറ്റി; ആചാരം സംരക്ഷിക്കണമെന്ന വാദത്തിൽ കഴമ്പുണ്ട്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ പുതിയ നിലപാടുമായി രാഹുൽ ഗാന്ധി രംഗത്ത്. രണ്ടു ഭാഗത്തും ന്യായമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഭാഗത്ത് ആചാരം സംരക്ഷിക്കണമെന്ന് പറയുന്നു. മറുഭാഗത്ത് സ്ത്രീസമത്വം വേണമെന്ന് പറയുന്നു. സ്ത്രീസമത്വം തീർച്ചയായും വേണ്ട കാര്യമാണെന്നിരിക്കെത്തന്നെ ആചാരം സംരക്ഷിക്കണമെന്ന വാദത്തിൽ കഴമ്പുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ രണ്ട് ഭാഗവും കേട്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതിവിധി സംബന്ധിച്ച തന്റെ നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതി സങ്കീർണമാണ്. കേരളത്തിലെ ജനങ്ങൾക്കൊപ്പം നില്‍ക്കാനാണ് താൻ നിർദ്ദേശിച്ചതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ദുബൈ സന്ദർശനത്തിന്റെ രണ്ടാംദിവസമാണ് രാഹുലിന്റെ നിലപാടിൽ മാറ്റം വന്നത്. മാധ്യമങ്ങളോട് സംസാരിക്കവെ സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് അദ്ദേഹം ഒഴിഞ്ഞു.

This post was last modified on January 13, 2019 9:35 am