X

സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 6ന്

പൊതുവിദ്യാഭ്യാസ വകുപ്പും, ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും ലയിക്കാനുള്ള നടപടികള്‍ക്കും തീരുമാനമായി.

റംസാന്‍ പ്രമാണിട്ട് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 6-ലേക്ക് മാറ്റി. നേരത്തെ ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ചെറിയ പെരുന്നാള്‍ അവധി പരിഗണിച്ചാണ് സ്‌കൂള്‍ തുറക്കുന്നത് നീട്ടിയത്. സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പടെയുള്ളവര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

മന്ത്രി സഭ യോഗത്തില്‍ ഹൈസ്‌ക്കൂള്‍ – ഹയര്‍സെക്കന്‍ഡറി ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ അംഗീകരിച്ചിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പും, ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റും ലയിക്കാനുള്ള നടപടികള്‍ക്കും തീരുമാനമായി.

Read: ബ്രാഹ്മണരുടെ കാല്‍ കഴുകിയ ജലം ഇതര ജാതിക്കാരായ ഭക്തര്‍ കുടിക്കുന്ന ചടങ്ങ്; കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ ആചാരത്തിനെതിരെ പ്രതിഷേധം

This post was last modified on May 29, 2019 7:25 pm