കൊലപാതകമുൾപ്പെടെ വലിയ ആക്രമങ്ങൾ ലക്ഷ്യമിട്ടാണ് എസ്ഡിപിഐ, കാംപസ് ഫ്രണ്ട് പ്രവർത്തകര്‍ ജൂലൈ ഒന്നിന് മഹാരാജാസ് കോളജ് കാംപസ്സിലേക്ക് അതിക്രമിച്ചു കടന്നതെന്ന് പൊലീസ്. കസ്റ്റഡിയിലുള്ള മൂന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞതാണ് ഇക്കാര്യം. കാംപസ് ഫ്രണ്ടിന്റെ ചുവരെഴുത്തുകളിന്മേൽ ‘വർഗീയത തുലയട്ടെ’ എന്നെഴുതി വെച്ചവരെ ആക്രമിക്കാനാണ് സംഘത്തിന് നിർദ്ദേശം ലഭിച്ചതെന്ന് പൊലീസിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
പരമാവധി എസ്എഫ്ഐക്കാരെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരകായുധങ്ങളുമായി എസ്ഡിപിഐ, കാംപസ് ഫ്രണ്ട് പ്രവർത്തകരെത്തിയത്.
അഭിമന്യുവിനെ കുത്തിയ ആളെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതിപ്പട്ടികയിലുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടിക്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. എസ്ഡിപിഐ ഓഫീസുകളിൽ പൊലീസ് പരിശോധനകൾ തുടരുകയാണ്. പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണിലെ വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
This post was last modified on July 9, 2018 7:32 am
Leave a Comment