തൃശ്ശൂരിൽ ഭാര്യ ജീതുവിനെ തീവെച്ചു കൊന്ന ശേഷം ഒളിവിൽ പോയ വിരാജ് തന്റെ ബാഗിൽ സൂക്ഷിച്ച ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. കൊലപാതകം തികച്ചും ആസൂത്രിതമായിരുന്നു എന്ന് വെളിവാക്കുന്നതാണ് ഈ കുറിപ്പ്. ദി ന്യൂസ് മിനിട്ട് ആണ് പൊലീസിന് ആത്മഹത്യാ കുറിപ്പ് കിട്ടിയ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സംഭവം നടന്ന സ്ഥലത്ത് വിരാജ് ഉപേക്ഷിച്ചതായിരുന്നു ഈ ബാഗ്. ജീതു തന്നെ ചതിച്ചുവെന്നും അവൾക്ക് ജീവിക്കാൻ അര്‍ഹതയില്ലെന്നും വിരാജ് കുറിപ്പിൽ എഴുതിയിട്ടുള്ളതായി പുതുക്കാട് സർക്കിള്‍ ഇൻസ്പെക്ടർ പറഞ്ഞു.
ജീതു മൂലം തനിക്ക് വലിയ സാമ്പത്തിക ബാധ്യതകൾ വന്നുവെന്നും താനീ ലോകം വിടുകയാണെന്നും വിരാജിന്റെ കുറിപ്പിലുണ്ട്. തന്റെ കുടുംബത്തോടും അയൽക്കാരോടും വിരാജ് മാപ്പപേക്ഷിക്കുന്നുമുണ്ട്.
വിരാജിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ട് മൂന്നു ദിവസമായി. ആളെക്കുറിച്ച് ഇപ്പോഴും ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.
ജീതുവിനെ വിരാജ് മറ്റൊരാളുടെ കൂടെ കണ്ടതിനു ശേഷമാണ് ഇരുവരുടെയും ബന്ധം വഷളായതെന്ന് പൊലീസ് പറയുന്നു. ഒരു മാസം മുമ്പാണ് ഇത് സംഭവിച്ചത്. അന്ന് ഇരുവരെയും സ്റ്റേഷനിലെത്തിക്കുകയും പരസ്പര സമ്മതത്തോടെ പിരിയാമെന്ന തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു.
This post was last modified on May 2, 2018 12:44 pm
Leave a Comment