X

‘രാജ്യത്തെ സാമ്പത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കി’ പ്രധാനമന്ത്രിക്ക് കത്തെഴുതി റിട്ട, വ്യോമസേന ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു, പി ചിദംബത്തിനും കുറ്റപ്പെടുത്തൽ

അഴിമതിയും ക്രമക്കേടും നിറഞ്ഞ രാജ്യ ഭരണം കാരണം വിരമിച്ച ശേഷം തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

രാജ്യത്തെ സാമ്പത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി മുന്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ചു. അസമില്‍ നിന്നുള്ള ബിജന്‍ ദാസ് എന്ന 55 കാരനെയാണ് അലഹബാദിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി ജീവിതം വഴിമുട്ടിച്ചതിനാലാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നതായും റിപ്പോർട്ട് പറയുന്നു.

മുന്‍ ധനമന്ത്രി പി ചിദംബരത്തെയും ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക നിലയ്ക്ക്‌ കാരണം പി ചിദംബരത്തിന്റെ നടപടികളാണെന്നും സമ്പദ് വ്യവസ്ഥ അഭിമുഖീകരിക്കുന്ന അവസ്ഥയുടെ പൂര്‍ണ ഉത്തരവാദിത്തം മോദി സര്‍ക്കാരിനാണെന്നും അ‍ഞ്ച് പേജ് വരുന്ന കത്തിൽ അരോപിക്കുന്നു. തന്റെ കുടുംബത്തെ സഹായിക്കണമെന്നും ബിജന്‍ ദാസ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്. ഗായകനാവണമെന്ന മകന്റെ മോഹം സഫലമാകാന്‍ പ്രധാനമന്ത്രി സഹായിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അലഹബാദില്‍ തന്നെ സംസ്‌കരിക്കണമെന്നും ബന്ധുക്കളെ അറിയിക്കരുതെന്നും ബിജന്‍ കുറിപ്പില്‍ ആവശ്യപ്പെടുന്നു.

അഴിമതിയും ക്രമക്കേടും നിറഞ്ഞ രാജ്യ ഭരണം കാരണം വിരമിച്ച ശേഷം തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഉപജീവനത്തിന് മാര്‍ഗം കണ്ടെത്താന്‍ സാധിക്കാത്തതിനാലാണ് ആത്മഹത്യ തിരഞ്ഞെടുക്കുന്നതെന്നും കത്തില്‍ പറയുന്നു.

സെപ്റ്റംബര്‍ ആറുമുതൽ ബിജന്‍ ദാസ് പ്രയാഗ് ഹോട്ടലില്‍ താമസിച്ച് വരികായിരുന്നു. എന്നാൽ ഞായറാഴ്ച ഇയാളെ പുറത്ത് കണ്ടിരുന്നില്ല. തവൈകീട്ടോടെ മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് ബിജന്‍ ദാസിനെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് സമീപത്ത് തന്നെ ആത്മഹത്യക്കുറിപ്പും സ്വന്തം കണ്ടെത്തുകയായിരുന്നു. ഇതിനൊപ്പം കുറച്ച് പണവും ബിജന്‍ ദാസ് കരുതിവച്ചിരുന്നു. ശവസംസ്‌കാരച്ചടങ്ങിനായി 1500 രൂപയും മുറിയുടെ വാടകയായി 500 രൂപയും എന്ന വ്യക്തമാക്കുകയും ചെയ്തിരുന്നു.  സാമ്പത്തിക ബുദ്ധിമുട്ട് കാരണം സംസ്‌കാരച്ചടങ്ങിന് കൂടുതല്‍ പണം നല്‍കാനാവില്ലെന്നും ബിജന്‍ ദാസ് സൂചിപ്പിച്ചിട്ടുണ്ട്.

 

This post was last modified on September 9, 2019 3:37 pm