X

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വെട്ടേറ്റു

ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് നസീർ.

വടകര ലോകസഭാ മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ത്ഥി സിഒടി നസീറിന് വെട്ടേറ്റതായി റിപ്പോർട്ട്. തലശ്ശേരിയിൽ വെച്ചാണ് വെട്ടേറ്റത്. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. കൂടുതൽ വിവരങ്ങൾ ലബ്യമായിട്ടില്ല. മുൻപും ഇദ്ദേഹത്തിനു നേരെ ആക്രമണമുണ്ടായിട്ടുണ്ട്. അന്ന് തന്നെ ആക്രമിച്ചത് സിപിഎമ്മാണെന്ന് നസീർ പറഞ്ഞിരുന്നു.

മുൻ സിപിഎം ലോക്കൽ കമ്മറ്റി അംഗമാണ് നസീർ. ഇദ്ദേഹം തലശ്ശേരി നഗരസഭാംഗവുമായിരുന്നു. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ് നസീർ. പിന്നീടിദ്ദേഹം സിപിഎം വിട്ടു.

Related Post
Leave a Comment