X

കെ.കെ. രാഗേഷ് സിപിഎം രാജ്യസഭാ സ്ഥാനാർത്ഥി

അഴിമുഖം പ്രതിനിധി

സിപിഎം സംസ്ഥാന കമ്മറ്റി അംഗം കെ.കെ.രാഗേഷ് സിപിഎമ്മിൻറെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. സിപിഎം സംസ്ഥാന കമ്മറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. നിലവിൽ സിപിഎമ്മിലെ പി. രാജീവ് വിരമിക്കുന്ന സീറ്റിലേക്കാകും രാഗേഷിനെ പരിഗണിക്കുക. രാജീവ് ഇപ്പോൾ സിപിഎം എർണാകുളം ജില്ലാസെക്രട്ടറിയാണ്. എം.പി.അച്യുതൻ, പി. രാജീവ്, വയലാർ രവി എന്നീ കേരളത്തിൽ നിന്നുള്ള മൂന്ന് പേരും രാജ്യസഭയിൽ നിന്ന് ഇത്തവണ ഒഴിവാകും. ഇതിൽ വയലാർ രവിയെ വീണ്ടും സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നേതൃത്വം തീരുമാനമെടുത്തിട്ടുണ്ട്.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച കെ.കെ. രാഗേഷ് എസ്എഫ്ഐ  മുൻ അഖിലേന്ത്യാ പ്രസിഡണ്ടാണ്. ഇപ്പോൾ ഡിവൈഎഫ്ഐ സിപിഎം രംഗത്ത് പ്രവർത്തിക്കുന്നു. കൂടാതെ കർഷകസംഘം സംസ്ഥാന നേതൃനിരയിലും സജീവമാണ്. 2009ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ. സുധാകരനെതിരെ കണ്ണൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ഇത്തവണ യു ഡി എഫിന് രണ്ട് രാജ്യസഭാ സ്ഥാനാര്‍ത്ഥികളെയും എല്‍ ഡി എഫിന് ഒരാളെയും വിജയിപ്പിക്കാന്‍ കഴിയും. യു ഡി എഫിന്റെ രണ്ടാമത്തെ സീറ്റ് ആര്‍ക്ക് നല്‍കണമെന്നത് ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനിക്കും. എല്‍ ഡി എഫിൻറെ രണ്ടാമത്തെ സീറ്റ് സിപിഐക്കുള്ളതാണ്. കേരളത്തിൽ നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം 16 ന് നടക്കും.

This post was last modified on December 27, 2016 2:54 pm