X

മാണി നിലപാട് മാറ്റി, ബാര്‍ കോഴ പാര്‍ട്ടി വീണ്ടും ചര്‍ച്ച ചെയ്യും

 

അഴിമുഖം പ്രതിനിധി

ബാര്‍ കോഴവിവാദത്തില്‍ വീണ്ടും ചര്‍ച്ച ഉണ്ടാകുമെന്ന് കെഎം മാണി. കോഴയില്ല അതിനാല്‍ ചര്‍ച്ചയില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണം. തനിക്ക് അനുകൂലമായി പാര്‍ട്ടി പ്രമേയം പാസ്സാക്കിയിട്ടില്ലെന്നും മാണി പറഞ്ഞു.

പ്രതിപക്ഷത്തെ വനിത എംഎല്‍എമാര്‍ക്ക് ഒരു പ്രത്യേക ‘ഇതാ’ണെന്നും അവര്‍ തന്നെ വളഞ്ഞപ്പോള്‍ ഭയന്നുവെന്നും മാണി ഇന്നലെ തനിക്കു നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ പരാമര്‍ശം നടത്തിയിരുന്നു. സ്ത്രീകള്‍ ആയതുകൊണ്ടാണ് അവരെ തൊടാതെ താന്‍ ഒഴിഞ്ഞു മാറിയതെന്നും അവരെ തൊടാഞ്ഞതെന്നും തൊട്ടാല്‍ പീഡനമായേനെ എന്നും മാണി പറഞ്ഞിരുന്നു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വനിത എംഎല്‍എമാര്‍ അഗ്രസീവ് ആണെന്നാണ് താന്‍ ഉദേശിച്ചതെന്നു മാണി പ്രതികരിച്ചു. മാണിക്ക് നല്‍കിയ സ്വീകരണത്തില്‍ പി സി ജോര്‍ജ് പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍, അതൊരു വാര്‍ത്തയല്ലെന്നായിരുന്നു മാണിക്ക് പറയാനുണ്ടായിരുന്നത്.

അതേസമയം ധനകാര്യ മന്ത്രിക്കു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി മുന്നോട്ടു വരികയുണ്ടായി .അദ്ദേഹത്തിനെതിരെയുള്ള ഭിന്നസ്വരങ്ങള്‍ അംഗീകരിക്കില്ലെന്നും ശക്തിപകര്‍ന്നു കൊണ്ട് അദ്ദേഹത്തിനു പിന്നില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കുമെന്നും മുഖ്യമന്ത്രി മാണിക്ക് പാലായില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ പറഞ്ഞു.

 

This post was last modified on December 27, 2016 2:54 pm