X

നിയമ വ്യവസ്ഥയോടുള്ള ആദരവ് പ്രകടിപ്പിക്കാന്‍ ഞാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നു; കെ എം മാണി

അഴിമുഖം പ്രതിനിധി

നിയമവ്യവസ്ഥയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനു വേണ്ടി നിയമ മന്ത്രി എന്ന നിലയില്‍ ഞാന്‍ എന്റെ മന്ത്രിസ്ഥാനം രാജിവയ്ക്കുന്നതായി കെ എം മാണി. ഇക്കാര്യം മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. രാജിക്കത്ത് ഉടന്‍ തന്നെ മുഖ്യമന്ത്രിക്ക് പ്രതിനിധി കൈവശം കൊടുത്തുവിടും. മുഖ്യമന്ത്രിയോടും മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകരോടുമുള്ള സന്തോഷം അറിയിക്കുന്നു. കലവറയില്ലാത്ത പിന്തുണ തുടര്‍ന്നും യുഡിഎഫിന് അറിയിക്കുന്നു. ഇന്നലെ തന്നെ രാജിവയ്ക്കുന്ന കാര്യം താന്‍ പറഞ്ഞിരുന്നു. പാര്‍ട്ടിയോഗത്തിനുശേഷം തീരുമാനം എന്നാണ് പറഞ്ഞത്. ഇന്ന് യോഗം ചേര്‍ന്നപ്പോള്‍ തന്നെ താന്‍ രാജിവയ്ക്കുന്ന തീരുമാനം അറിയിച്ചു. പാര്‍ട്ടി തനിക്ക് ഇതിന് അനുവാദം തന്നതോടുകൂടി മന്ത്രി സ്ഥാനം രാജിവയ്ക്കുക എന്നതില്‍ തീരുമാനമായി; തന്റെ രാജി പ്രഖ്യാപനം അറിച്ചു കൊണ്ട് കെ എം മാണി സംസാരിച്ചു.

പാര്‍ട്ടി ചെയര്‍മാനോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ചീഫ് വിപ്പ് സ്ഥാനം താനും രാജിവയ്ക്കുന്നതിനായി തോമസ് ഉണ്ണിയാടനും അറിയിച്ചു.

മാണിയുടെയും ഉണ്ണിയാടന്റെയും രാജിക്കത്തുകളുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസഫ് എം പുതുശേരിയും റോഷി അഗസ്റ്റിന്‍ എം എല്‍ എ യും ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിക്ക് കൈമാറി. ഇനി ചേരുന്ന യുഡിഎഫ് യോഗത്തില്‍ മാണിയുടെ രാജിക്കത്ത് കൈമാറും.

This post was last modified on December 27, 2016 3:23 pm