X

മാണിയുടെ രാജി: യുഡിഎഫിനെ വിമര്‍ശിച്ച് ഉണ്ണ്യാടന്‍

അഴിമുഖം പ്രതിനിധി

കെഎം മാണിക്ക് രാജിവയ്‌ക്കേണ്ടി വന്നതില്‍ യുഡിഎഫിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണ്യാടന്‍ രംഗത്ത്. മാണിയെ ചിലര്‍ മനപ്പൂര്‍വം വേട്ടയാടിയെന്ന് ഉണ്ണ്യാടന്‍ അഭിപ്രായപ്പെട്ടു. ഭരണപക്ഷത്തെ ചിലര്‍ക്ക് പ്രതിപക്ഷത്തെ നേതാക്കളുടെ സ്വരമായിരുന്നു. പലരും ആത്മസംയമനം പാലിക്കേണ്ടതായിരുന്നു. തന്റെ രാജിയില്‍ ഉറച്ചു നില്‍ക്കുന്നതായി ഉണ്ണ്യാടന്‍ പറഞ്ഞു. കെഎം മാണിക്ക് ധാര്‍മ്മിക പിന്തുണ നല്‍കാനാണ് താനും രാജി വച്ചത്. മാണി നിരപരാധിത്വം തെളിയിച്ച് തിരികെ വരുമെന്നും ഉണ്ണ്യാടന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ഇന്നലെ കെഎം മാണിക്കൊപ്പം ഉണ്ണ്യാടനും ചീഫ് വിപ്പ് സ്ഥാനം രാജിവച്ചുവെങ്കിലും മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. മാണിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം തീരുമാനിക്കാമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇന്ന് രാവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കെഎം മാണിയുമായി കൂടിക്കാഴ്ച്ച നടത്തി. മാണിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. അതിനിടെ ഇന്ന് കെപിസിസി നേതൃയോഗം ചേരുന്നുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനേറ്റ പരാജയവും മാണിയുടെ രാജിയും ചര്‍ച്ചയാകും. 

മാണിയുടെ രാജി ധാര്‍മികതയുടെ പേരിലാണെന്നും ആരും മാണിയുടെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മാണി ഗ്രൂപ്പ് പിളരുമെന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ള. പിജെ ജോസഫും കൂട്ടരും ചെയതത് മാണി മറക്കില്ലെന്നും പിള്ള പറഞ്ഞു.

This post was last modified on December 27, 2016 3:23 pm