X

കെ.എം. മാണി സംസ്ഥാന ധനമന്ത്രിമാരുടെ എംപവേഡ് കമ്മറ്റി ചെയര്‍മാന്‍

 അഴിമുഖം പ്രതിനിധി

ബിജെപി നേതാക്കളുടെ എതിര്‍പ്പിനെ മറികടന്ന് ധനമന്ത്രി കെ.എം മാണിയെ സംസ്ഥാന ധനമന്ത്രിമാരുടെ എംപവേഡ് കമ്മറ്റി ചെയര്‍മാനായി കേന്ദ്രം നിയമിച്ചു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് ഇക്കാര്യമറിയിച്ചത്. ഇതാദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഒരു ധനമന്ത്രി ചരക്ക് സേവന നികുതി നടപ്പാക്കുന്നത് സംബന്ധിച്ച കേന്ദ്ര കമ്മറ്റിയുടെ ചെയര്‍മാനാകുന്നത്. ചെയര്‍മാനായിരുന്ന ജമ്മു കാശ്മീര്‍ ധനമന്ത്രി അബ്ദുള്‍ റഹീം റാത്തര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മാണിക്ക് നറുക്ക് വീണത്.

മാണിക്കെതിരെ കേരളത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിയമനം. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ സാമ്പത്തികമാന്ദ്യത്തിനിടയിലും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ച ദേശീയ ശരാശരിക്കു മുകളിലെത്തിച്ചതും കെ.എം. മാണിക്ക് അനുകൂല ഘടകമായി.

This post was last modified on December 27, 2016 2:54 pm