X

മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദുരൂഹം; രമേശ് ചെന്നിത്തല

അഴിമുഖം പ്രതിനിധി

കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നാക്രമങ്ങളില്‍ നടപടി ഉണ്ടാകണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍ക്കൈയെടുക്കണമെന്നും അദ്ദേഹം
ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനാകാന്‍ പാടില്ലെന്നും അദേഹത്തിന്റെ നിസംഗത ന്യായീകരിക്കാന്‍ കഴിയില്ല എന്നും ചെന്നിത്തല പറഞ്ഞു. ഇതിന് കാരണക്കാരായവരെ സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തി നടപടി എടുക്കണം, അദ്ദേഹം കൂട്ടിചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്ലുള്ള പ്രശ്‌നങ്ങള്‍ സര്‍ക്കാരും അഡ്വക്കേറ്റ് ജനറലും ചീഫ് ജസ്റ്റിസുമായി സംസാരിച്ച് പരിഹരിക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

This post was last modified on December 27, 2016 4:32 pm

Related Post
Leave a Comment