X

രാജ്യസഭാ സീറ്റ് ; കോണ്‍ഗ്രസ്സില്‍ പോര് രൂക്ഷം

അഴിമുഖം പ്രതിനിധി

സംസ്ഥാനത്ത് ഒഴിവു വരുന്ന രാജ്യസഭാ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സംബന്ധിച്ച് തര്‍ക്കം രൂക്ഷമാകുന്നു. വയലാര്‍ രവി മാറി നില്‍ക്കുകയാണെങ്കില്‍ ആരെ മത്സരിപ്പിക്കണം എന്ന കാര്യത്തിലാണ് എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പോര് മൂര്‍ച്ഛിച്ചിരിക്കുന്നത്. സീറ്റ് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചനു വേണമെന്ന് ഐ ഗ്രൂപ്പും, വിഎം സുധീരന് നല്‍കണമെന്ന് എ ഗ്രൂപ്പും കടുംപിടുത്തത്തിലാണ്.

കെപിസിസി പ്രസിഡന്റായതിനാല്‍ സുധീരനു മത്സരിക്കാന്‍ താല്‍പര്യമില്ലെന്നാണു സൂചന. സീറ്റ് യുവജനങ്ങള്‍ക്കു നല്‍കണമെന്ന ആവശ്യവുമായി യുവ നേതാക്കളും രംഗത്തുണ്ട്. എന്നാല്‍ സംസ്ഥാനത്തു നിന്നു കോണ്‍ഗ്രസിനു വനിതാ എംപിമാരില്ലാത്ത സാഹചര്യത്തില്‍ സീറ്റു തങ്ങള്‍ക്കു വേണമെന്ന ആവശ്യവുമായി മഹിളാ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

സീറ്റിനായി പി.സി ചാക്കോയും ദേശീയ നേതൃത്വത്തിനു മുന്‍പില്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ സംസ്ഥാന നേതൃത്വത്തിനു ചാക്കോ സ്ഥാനാര്‍ഥിയാകുന്നതിനോടു താല്‍പര്യമില്ല.

This post was last modified on December 27, 2016 2:54 pm

Related Post
Leave a Comment