X

ഗൗരിയമ്മയ്ക്ക് ഗവര്‍ണര്‍ പദവിയും എന്‍ഡിഎ വാഗ്ദാനം ചെയ്തു

അഴിമുഖം പ്രതിനിധി

എന്‍ഡിഎയുടെ ഭാഗമാകാന്‍ കെ ആര്‍ ഗൗരിയമ്മയ്ക്ക് മുന്നില്‍ വന്ന വാഗ്ദാനങ്ങളില്‍ ഗവര്‍ണര്‍ പദവിയും. കൂടാതെ ഘടകകക്ഷികള്‍ക്ക് നല്‍കുന്ന ഏറ്റവും നല്ല അവസരങ്ങളും ഗൗരിയമ്മയുടെ ജെഎസ്എസ്സിന് നല്‍കാമെന്നും എന്‍ഡിഎ പറഞ്ഞിരുന്നു. ഈ വാഗ്ദാനങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാണെങ്കില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കായി ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കള്‍ ഗൗരിയമ്മയുടെ അടുത്തേക്ക് വരുമെന്നും തീരുമാനിച്ചിരുന്നു.

എന്നാല്‍ ഗവര്‍ണര്‍സ്ഥാനം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ഗൗരിയമ്മ നിരകാരിക്കുകയായിരുന്നു. ഗവര്‍ണര്‍ പദവി മുമ്പും തന്നെ തേടി വന്നിട്ടുള്ളതാണെന്നും ഗൗരിയമ്മ അറിയിച്ചു. ബിജെപി മുന്നണിയുമായി യോജിച്ചുപോകാനുള്ള ബുദ്ധിമുട്ട് ഗൗരിയമ്മയ്ക്കു തന്നെയായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നതും. എന്‍ഡിഎയ്‌ക്കൊപ്പം പോകുന്നില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യത്തില്‍ എടുത്തിരിക്കുന്ന തീരുമാനം ഇപ്പോഴും ഗൗരിയമ്മ പിന്‍വലിച്ചിട്ടില്ല. ഈ ആവശ്യം ഉന്നയിച്ച് സിപിഎം ഗൗരിയമ്മയെ സമീപിച്ചെങ്കിലും പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിനു കാത്തിരിക്കുകയാണ് ഗൗരിയമ്മ. അതല്ലെങ്കില്‍ ഒരിക്കില്‍ കൂടി ജെഎസ് എസ് പിളരുമെന്ന് അവര്‍ക്കറിയാം.

This post was last modified on December 27, 2016 3:57 pm

Related Post
Leave a Comment