X

രോഹിത് വെമൂല ആത്മഹത്യ ചെയ്ത സാഹചര്യം തിരക്കുന്നതോ കുറ്റം?

അഴിമുഖം പ്രതിനിധി

“കോടിക്കണക്കിന് ഇന്ത്യക്കാര്‍ സ്‌കൂളിലോ കോളേജിലോ പോയിട്ടില്ല. അവരൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അകം കണ്ടിട്ടില്ല. ഇത് നമ്മുടെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നാണ്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ കുടുംബങ്ങളില്‍ മൂന്നു ശതമാനത്തില്‍ മാത്രമേ ബിരുദധാരികളായ ഒരംഗമെങ്കിലുമുള്ളൂ. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍ ഇത് മൂന്നു ശതമാനത്തിനും താഴെയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്നാണ് ഒരു രോഹിത് വെമൂല വരുന്നതും പി.എച്ച്.ഡി ചെയ്യുന്നതും. അയാള്‍ ആത്മഹത്യ ചെയ്ത സാഹചര്യം തിരക്കുന്നതാണോ കുറ്റം? എങ്കില്‍ ആ ചോദ്യം ഞങ്ങളും ഏറ്റെടുക്കുന്നു….”

 

പൂനെ എഫ്.റ്റി.ഐ.ഐ, യൂണിവേഴ്സ്റ്റി ഓഫ് ഹൈദരാബാദ്, ജെ.എന്‍.യു തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും ജനാധിപത്യ ഇടങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കോട്ടയത്തെ കെ.ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിലെ (KRNNIVSA) വിദ്യാര്‍ഥികള്‍ വിവിധ ഭാഷകളിലായി തയാറാക്കിയ വീഡിയോ.

 

 

This post was last modified on March 6, 2016 11:10 am