X

പൊലീസില്‍ മതചിഹ്നങ്ങള്‍ വേണ്ട; മന്ത്രി ജലീല്‍

അഴിമുഖം പ്രതിനിധി

കേരള പോലീസില്‍ മത ചിഹ്നങ്ങള്‍ വേണ്ടെന്നും കേരള പൊലീസ് എന്ന ചിഹ്നം  മാത്രം മതിയെന്നും മന്ത്രി കെ ടി ജലീല്‍. പോലീസ് സേനകളില്‍ ഒരു മതവിഭാഗത്തിന്‍റെയും ചിഹ്നങ്ങള്‍ വേണ്ട. കേരള പോലീസ് എന്ന  ഒറ്റചിഹ്നം മാത്രം മതി. അവിടെ വിഭജനം പാടില്ല. അങ്ങനെ ഉണ്ടായാല്‍ അത്  ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഇസ്ലാം മതവിശ്വാസത്തില്‍ താടിവെക്കുക എന്നത് നിര്‍ബന്ധമല്ല. പക്ഷെ അത് സുന്നത്താണെന്നാണ് വിശ്വാസം. പക്ഷെ ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള മതചിഹ്നം പോലീസില്‍ കൊണ്ടുവരാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമഭയിലെ താടി വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് ‘ചോദ്യം ഉത്തരം’ പരിപാടിയില്‍ സംസാരിക്കവെയാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ ഇക്കാര്യത്തിലുള്ള തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.

എം എല്‍ എ ടി വി ഇബ്രാഹിം  നിയമസഭയിലെ ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ ലീഗ് മുസ്ലിം മതവിശ്വാസികളായ പൊലീസുകാര്‍ക്ക് താടി വെക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അത് ലീഗ് എം എല്‍ എ മാരും മന്ത്രി ജലീലുമായി തര്‍ക്കത്തിന് കാരണമാവുകയും സംഭവം വിവാദത്തിലാവുകയും ചെയ്തിരുന്നു.

 

This post was last modified on December 27, 2016 2:20 pm