X

ഇത് ചരിത്രം; ശബരിമല സന്ദര്‍ശിച്ച് ഡോ. കെ ടി ജലീല്‍

അഴിമുഖം പ്രതിനിധി

ചരിത്രത്തില്‍ ആദ്യമായി ശബരിമല സന്ദര്‍ശിച്ച് മുസ്ലീം മതസ്ഥനായ ഒരു മന്ത്രി. തദ്ദേശ സ്വയംഭരണ-വഖഫ് വകുപ്പ് മന്ത്രി ഡോ. കെ ടി ജലീലാണ് ശനിയാഴ്ച ശബരിമല സന്ദര്‍ശിച്ചത്. മതമൈത്രിയുടെ ഇടമാണ് ശബരിമല എന്നു സന്ദര്‍ശന ശേഷം മന്ത്രി പറഞ്ഞു.

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഒപ്പമാണ് ഡോ. കെ ടി ജലീല്‍ ശബരിമല സന്ദര്‍ശിച്ചത്. 

സന്ദര്‍ശനത്തിന് ശേഷം ഡോ. കെ ടി ജലീല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; 

മലകയറി ശബരിമല സന്നിധാനത്തെത്തിയപ്പോള്‍ സമയം പുലര്‍ച്ചെ 1.15 ആയിരുന്നു. രാത്രി അവിടെ തങ്ങി. രാവിലെ ശ്രീകോവില്‍ ചുറ്റി കണ്ടു. അയ്യപ്പസന്നിധാനത്തിന്റെ മുന്നിലുമെത്തി, അവിടെ ആര്‍ക്കും ഒരു വിലക്കുമില്ല…! അതുകഴിഞ്ഞ് ശ്രീകോവിലിന് പടിഞ്ഞാറോട്ട് തുറന്ന് വെച്ച് നില്‍ക്കുന്ന വാവരുടെ നടയിലുമെത്തി. അയ്യപ്പന്റെ പോരാളിയായിരുന്നല്ലോ മുസല്‍മാനായിരുന്ന വാവര്‍… അവരുടെ സൗഹൃദം മരണത്തിനു ശേഷവും നൂറ്റാണ്ടുകളായി സുദൃഡമായി നിലനില്‍ക്കുന്നു….. ആ നല്ല കാലത്തെ നമുക്ക് വീണ്ടും പുനര്‍ജനിപ്പിക്കാം….

This post was last modified on December 27, 2016 2:20 pm