X

ദേശീയ ഗെയിംസ്: ഉദ്ഘാടന പരിപാടി മൈം മാത്രമായിരുന്നു- മട്ടന്നൂർ ശങ്കരന്‍ കുട്ടി

ദേശീയ ഗെയിംസിൻറെ ഉദ്ഘാടന ചടങ്ങിനെ നിശിതമായി വിമർശിച്ചുകൊണ്ട്  വാദ്യകലാകാരൻ മട്ടന്നൂർ ശങ്കരൻകുട്ടി രംഗത്തെത്തി. ഉദ്ഘാടനത്തിൽ തങ്ങളുടേത് മാത്രമെ തത്സമയ പരിപാടി ഉണ്ടായിരുന്നുള്ളൂ എന്നും മറ്റെല്ലാം മൈം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിനനുവദിച്ച ടെലഫോൺ ഇൻറർവ്യൂവിലാണ് മട്ടന്നൂർ ഇക്കാര്യം പറഞ്ഞത്.

ഉദ്ഘാടനചടങ്ങുകളിലെ പല പ്രോഗ്രാമുകളും ജനങ്ങളെ വിഡ്ഡികളാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.  ഇത്തരം പരിപാടികൾ യോഗ്യതയുള്ള കലാകാരൻമാരെ ഏല്പിക്കണമെന്നും രണ്ട് കോടി കിട്ടിയിരുന്നെങ്കിൽ താൻ വാദ്യ കലാലയം തുടങ്ങുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പരിപാടി അവതരിപ്പിച്ചതിന് തങ്ങള്‍ക്ക് 5.5 ലക്ഷം രൂപയും ഭക്ഷണവുമായിരുന്നു പ്രതിഫലമായി കിട്ടിയത് എന്ന് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി വെളിപ്പെടുത്തി. 100 കലാകാരന്‍മാരാണ് മട്ടന്നൂരിനൊപ്പം കലാപരിപാടിയില്‍ പങ്കെടുത്തത്.

This post was last modified on December 27, 2016 2:42 pm