X

ലളിത് മോദി വിവാദം കനക്കുന്നു; വസുന്ധര രാജെ രാജിവയ്ക്കും

വിവാദ നായകനായ മുന്‍ ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോദിക്ക് യാത്രാ രേഖകള്‍ ലഭിക്കുന്നതിനായി വഴിവിട്ട് സഹായിച്ചു എന്ന വിവാദത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ കൂടുതല്‍ പ്രതിസന്ധിയിലേക്ക്.
ലളിത് മോദിയുടെ ഇമിഗ്രേഷന്‍ അപേക്ഷയെ പിന്തുണക്കുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ രഹസ്യ സത്യവാങ്മൂലം കോണ്‍ഗ്രസ് പുറത്തു വിട്ടു. 2011ല്‍ ബ്രിട്ടനിലെ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വസുന്ധര രാജെയുടെ ഒപ്പ് സഹിതമുള്ളതാണ്. വസുന്ധര രാജെ എല്ലാവരോടുമായി നുണ പറയുകയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ മുന്നില്‍ മറ്റു വഴികളില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കോണ്‍ഗ്രസ് തെളിവുകള്‍ പുറത്തുവിട്ട പശ്ചാത്തലത്തില്‍ വസുന്ധര രാജെയോട് വിശദീകരണം തേടാന്‍ ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. ഇതിനായി രണ്ടംഗ സമിതിക്ക് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.

ഐ.പി.എല്‍ അഴിമതി ആരോപണം വന്നതിനു ഏതാണ്ട് ഒരു വര്‍ഷത്തിനു ശേഷം 2011 ഓഗസ്റ്റ്18നാണ് സത്യവാങ്മൂലത്തില്‍ വസുന്ധര ഒപ്പിട്ടിരിക്കുന്നത്. ഐ.പി.എല്‍ കേസിനെ തുടര്‍ന്ന് ഇന്ത്യവിട്ട ലളിത് മോദിക്ക് 2011ല്‍ യാത്രരേഖകള്‍ സമ്പാദിക്കാന്‍ സഹകരിച്ചുവെന്നതാണ് വസുന്ധര രാജെക്കെതിരെയുള്ള ആരോപണം.

 

This post was last modified on December 27, 2016 3:14 pm