X

വ്യാജമദ്യം ഒഴിവാക്കി കള്ളു വാങ്ങി കുടിക്കു; ലാലു പ്രസാദ് യാദവിന്റെ ഉപദേശം

അഴിമുഖം പ്രതിനിധി

വ്യാജമദ്യ ദുരന്തം ആവര്‍ത്തിക്കുന്ന ബിഹാറില്‍ പ്രതിവിധിയുമായി ആര്‍ജെഡി തലവന്‍ ലാലുപ്രസാദ് യാദവ്. വ്യാജമദ്യം കഴിക്കുന്നതിനു പകരം കള്ളു വാങ്ങിക്കുടിക്കാനാണ് ലാലുവിന്റെ ഉപദേശം.

സംസ്ഥാനത്ത് മദ്യം നിരോധിച്ചശേഷവും മദ്യം കിട്ടുന്നുണ്ടെങ്കില്‍ അത് വിഷമദ്യമാണ്. അതു മനസിലാക്കണം. കുടിക്കണമെന്നുണ്ടെങ്കില്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന കള്ള് കുടിക്കുക; ലാലു പറഞ്ഞു.

നേരത്തെ ബിഹാറില്‍ സമ്പൂര്‍ണമദ്യനിരോധനം ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ടാഡി എന്നു വിളിക്കപ്പെടുന്ന കള്ളും നിരോധിച്ചിരുന്നു.എന്നാല്‍ സഖ്യകക്ഷിയായ ആര്‍ജെഡി ടാഡിയുടെ നിരോധനത്തില്‍ എതിര്‍പ്പുയര്‍ത്തി. ഇതോടെ നിരോധനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും നികുതിയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വളരെ കുറഞ്ഞ നിരക്കില്‍ ഗ്രാമപ്രദേശങ്ങളില്‍ ലഭിക്കുന്ന ടാഡിയുടെ പ്രധാന ഉത്പാദകരും കച്ചവടക്കാരും ദളിത് വിഭാഗത്തിലുള്ള പാസികളാണ്.

This post was last modified on December 27, 2016 2:38 pm