X

പരിസ്ഥിതി സെമിനാറും വെള്ളത്തിന്റെ അവതരണവും നടന്നു

ജല സാക്ഷരതാ ഡോക്യുമെന്ററിയുടെ അവതരണത്തിന്റെ ഭാഗമായി എറണാകുളം വെണ്ണല എച്ച്എസ്എസില്‍ സുസ്ഥിര വികസനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും മാനുഷിക ഇടപെടലുകള്‍ മൂലം പരിസ്ഥിതിക്ക് സംഭിക്കുന്ന മാറ്റങ്ങളെ കുറിച്ചും യുവതലമുറയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയും പരിസ്ഥിതി സംരക്ഷണം, വെള്ളത്തിന്റെ പ്രാധാന്യം, ജല മലിനീകരണം, ആ മലിനീകരണം ഇല്ലാതാക്കാന്‍ ജല ശുദ്ധീകരിക്കുന്ന ഉപകരണങ്ങളുടെ പങ്ക് എന്നിവയെ കുറിച്ച് പഠിപ്പിക്കുന്നതിനുമായി സെമിനാര്‍ നടന്നു. അഭയ കുമാറിന്റെ ഭൂമിഗീതത്തോടെയാണ് 100-ല്‍ അധികം കുട്ടികള്‍ പങ്കെടുത്ത പരിപാടി ആരംഭിച്ചത്. കൊമേഴ്‌സ്, സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സംവാദം നടന്നു. യുറേക്കാ ഫോബ്‌സും അഴിമുഖവും ചേര്‍ന്ന് ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

This post was last modified on December 27, 2016 3:09 pm