X

ലാവ് ലിന്‍: സര്‍ക്കാരിന്റെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു

അഴിമുഖം പ്രതിനിധി

എസ് എന്‍ സി ലാവ് ലിന്‍ കേസില്‍ സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ വിധിയെ ചോദ്യം ചെയ്തു കൊണ്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഫെബ്രുവരിയില്‍ തിയതി നിശ്ചയിച്ച് സര്‍ക്കാരിന്റെ വാദം കേള്‍ക്കാനും കോടതി തീരുമാനിച്ചു. കോടതിയുടെ സൗകര്യം കണക്കിലെടുത്ത് തീരുമാനം എടുത്താല്‍ മതിയെന്ന് സിബിഐയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലാവ് ലിന്‍ ഇടപാടില്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടായിയെന്നും സിബിഐ കോടതിയെ അറിയിച്ചു.

വിചാരണ കോടതിയുടെ വിധി നിയമവിരുദ്ധമാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അതേസമയം സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയെ പിണറായിയുടെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. പിണറായിയും തെരഞ്ഞെടുപ്പാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഇത്തരത്തിലൊരു ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നും പിണറായിയുടെ അഭിഭാഷകന്‍ വാദിച്ചു. ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ച് മുമ്പാകെയാണ് ഹര്‍ജി പരിഗണനയ്ക്ക് എത്തിയത്.

പിണറായി വിജയന്‍ ഉള്‍പ്പെടയെുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി ഉത്തരവിന് എതിരെ സമര്‍പ്പിച്ചിട്ടുള്ള റിവ്യൂ ഹര്‍ജികള്‍ അതിവേഗം പരിഗണിച്ച് തീര്‍പ്പാക്കണമെന്നും വിധി വന്ന് രണ്ടര വര്‍ഷം വൈകി യുഡിഎഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

This post was last modified on December 27, 2016 3:36 pm