X

തൊടുപുഴയില്‍ ഓടിക്കൊണ്ടിരുന്ന ലോഫ്‌ളോര്‍ ബസിന് തീപിടിച്ചു

തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്

തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരുന്ന ലോ ഫ്‌ളോര്‍ ബസിന് തീപിടിച്ചു. അറക്കുളം കുരുതിക്കളത്തിന് സമീപം മൂന്നാം വളവില്‍ വച്ചായിരുന്നു അപകടം. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്.

ബസില്‍ പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ പെട്ടെന്ന് ബസ് നിര്‍ത്തി യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു. രാവിലെ 9.30നാണ് സംഭവം. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. ബസ് പൂര്‍ണമായും കത്തിനശിച്ചു.

This post was last modified on April 1, 2017 2:17 pm

Related Post
Leave a Comment