X

എല്‍ഡിഎഫ് മന്ത്രിസഭ വകുപ്പ് വിഭജനം പൂര്‍ത്തിയായി

അഴിമുഖം പ്രതിനിധി

എല്‍ഡിഎഫ് വകുപ്പ് വിഭജനം പൂര്‍ത്തിയാക്കി.സിപിഐഎം വൈദ്യുതി, ദേവസ്വം, ആരോഗ്യം, ധനകാര്യം, ആഭ്യന്തരം, വിജിലന്‍സ്, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്യും. ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ കൈകാര്യം ചെയ്യുമ്പോള്‍ ധനകാര്യം തോമസ് ഐസകും വിദ്യാഭ്യാസം രവീന്ദ്രനാഥും സാംസ്‌കാരികം, പിന്നാക്ക ക്ഷേമം എന്നിവ എകെ ബാലനും ആരോഗ്യം കെകെ ഷൈലജയും തദ്ദേശം കെടി ജലീലും വൈദ്യുതി, ദേവസ്വം കടകംപള്ളിയും സഹകരണം എസി മൊയ്തീനും എക്‌സൈസ് ടിപി രാമകൃഷ്ണനും കൈകാര്യം ചെയ്യും.

സിപിഐയ്ക്ക് റവന്യു, കൃഷി, വനം, ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പുകള്‍ ലഭിച്ചപ്പോള്‍ ജനതാദള്‍ എസിന് ജലവിഭവ വകുപ്പും ഗതാഗതം വകുപ്പ് എന്‍സിപിക്കും തുറമുഖ വകുപ്പ് കോണ്‍ഗ്രസ് എസിനും ലഭിക്കും. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ സിപിഐ കൈവശം വച്ചിരുന്ന വകുപ്പുകള്‍ തന്നെയാണ് അവര്‍ക്ക് ലഭിച്ചത്. നിയമം, ജലവിഭവം വകുപ്പുകള്‍ കൂടി സിപിഐ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ലഭിച്ചില്ല. ജലവകുപ്പിനായി എന്‍സിപിയും രംഗത്തുണ്ടായിരുന്നു.

ജലവിഭവ വകുപ്പ് മാത്യു ടി തോമസും ഗതാഗതം എകെ ശശീന്ദ്രനും തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും കൈകാര്യം ചെയ്യും. വിഎസ് സര്‍ക്കാരില്‍ കടന്നപ്പള്ളി കൈകാര്യം ചെയ്തിരുന്ന ദേവസ്വം വകുപ്പ് സിപിഐഎം ഏറ്റെടുത്തു.

രാവിലെ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയശേഷമാണ് സിപിഎം മുന്നണിയിലെ കക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത്.

This post was last modified on December 27, 2016 4:07 pm