അഴിമുഖം പ്രതിനിധി
ബജറ്റിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് മുന്‍ ധനമന്ത്രി കെഎം മാണി. വെളിച്ചെണ്ണ, ഗോതമ്പ് എന്നിവയുടെ വര്‍ധിപ്പിച്ച നികുതികള്‍ ഏറ്റവും അധികം ബാധിക്കുന്നത് സാധാരണക്കാരനെയാണ്. വെളിച്ചെണ്ണയുടെ നികുതി വര്‍ധിപ്പിച്ചത് പിന്‍വലിക്കണം. തൊഴില്‍ സൃഷ്ടിക്കാനുളള പദ്ധതികള്‍ ബജറ്റില്‍ ഇല്ല. റബ്ബറിന്റെ വിലയിടിവില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുളള പദ്ധതി ബജറ്റില്‍ ഇല്ല. താന്‍ ധനമന്ത്രി ആയിരുന്നപ്പോള്‍ പ്രഖ്യാപിച്ച 300 കോടിയും പിന്നെ ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ പ്രഖ്യാപിച്ച 200 കോടിയും നിലനിര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നത് ഇപ്പോള്‍ ചെയ്തിരിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു.
This post was last modified on December 27, 2016 4:22 pm
Leave a Comment